ആലപ്പുഴ: എല്ലാ റേഷൻകാർഡുടമകൾക്കും നവംബർ മാസത്തിൽ മൂന്നുലിറ്റർ മണ്ണെണ്ണ 49 രൂപ നിരക്കിൽ റേഷൻ കടകളിൽനിന്നും ലഭിക്കും.
ഇത് സാധാരണ റേഷൻവിഹിതമായി ലഭിക്കുന്ന 31 രൂപ നിരക്കിലുള്ള മണ്ണെണ്ണയ്ക്ക് പുറമേയാണ്. കൂടാതെ പൊതുവിഭാഗം, പൊതുവിഭാഗം സബ്സിഡി (വെള്ള, നീല) കാർഡുടമകൾക്ക് അഞ്ചു കിലോഗ്രാം അരി സൗജന്യനിരക്കിൽ അധികമായും ലഭിക്കുമെന്ന് അന്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.
സ്റ്റോക്ക് എത്തിച്ചേർന്ന ഏത് റേഷൻകടയിൽ നിന്നും ഈ റേഷൻ വാങ്ങുന്നതിനുള്ള പോർട്ടബിലിറ്റി സൗകര്യവും ഉണ്ട്.
റേഷൻ കടകളിൽ മൂന്നുലിറ്റർ മണ്ണെണ്ണ നല്കും
10:40 PM Nov 15, 2018 | Deepika.com