കട്ടപ്പന: കെസിഎസ്എൽ സംസ്ഥാനതലത്തിലുള്ള ക്രിസ്തുരാജന്റെ തിരുനാൾ വെള്ളയാംകുടി സെന്റ് ജറോംസ് എച്ച്എസ്എസിൽ ഇന്നു നടക്കും. സ്കൂൾ ഗ്രൗണ്ടിൽനിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന റാലി ഫാ. ജോസഫ് വട്ടപ്പാറ ഫ്ളാഗ്ഓഫ് ചെയ്യും. 10.30-ന് പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനം ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനംചെയ്യും. കെസിഎസ്എൽ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപിള്ളിൽ അധ്യക്ഷതവഹിക്കും.
കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, ഇടുക്കി രൂപത കോർപറേറ്റ് സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, സ്കൂൾ മാനേജർ ഫാ. ജയിംസ് മംഗലശേരിൽ, കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. തോംസണ്‍ പഴയചിറപീടികയിൽ എന്നിവർ പ്രസംഗിക്കുമെന്ന് ജനറൽ കണ്‍വീനർ സെബാസ്റ്റ്യൻ വെട്ടിയാങ്കൽ അറിയിച്ചു.
ക്രിസ്തുരാജന്റെ തിരുനാൾ
10:34 PM Nov 15, 2018 | Deepika.com