ഇളംദേശം: സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെയും മുറിയാത്തോട് തണൽ സ്വാശ്രയ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. പിടിഎ പ്രസിഡന്റ് ജോർജ് ജോസഫ് ശിശുദിന റാലി ഫ്ളാഗ് ഓഫ് ചെയ്തു.
സംഘം പ്രസിഡന്റ് ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെഡ്മാസ്റ്റർ ലംബൈ മാത്യു ശിശുദിന സന്ദേശം നൽകി. തണലിന്റെ നേതൃത്വത്തിലുള്ള കിഡ്സ് വായനശാലയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എ.സി. മേരിക്കുഞ്ഞ് നിർവഹിച്ചു.
പുസ്തക വിതരണം നടത്തുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെംബർ അഞ്ജു വിജീഷ് നിർവഹിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ വി.വി. തോമസ്, ജെഎച്ച്ഐ ഹരിലാൽ, വി.എസ്. അനിൽ, എസ്. സൗമ്യ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
നെടിയശാല: പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കായി പ്രസംഗം, ചിത്രരചന, ചാച്ചാജി മത്സരം എന്നിവ നടത്തി.
വിജയികൾക്ക് ലൈബ്രറി കൗണ്‍സിൽ താലൂക്ക് പ്രസിഡന്റ് ജേക്കബ് ജോണ്‍ സമ്മാനം വിതരണം ചെയ്തു. പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി വെളിയപ്പിള്ളിൽ, മാത്യൂസ് ഇമ്മാനുവൽ, ജോസഫ് മൂലശേരി, ജയിസണ്‍ ജോസഫ്, പി.വി. ജോസ് എന്നിവർ പ്രസംഗിച്ചു.
പെരുന്പിള്ളിച്ചിറ: സെന്റ് ജോസഫ്സ് യുപിസ്കൂളിൽ ശിശുദിനാഘോഷം നടത്തി. ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സിന്ധുകുമാർ നിർവഹിച്ചു. സംസ്ഥാന സൈക്കിൾ പോളോ ചാന്പ്യൻഷിപ്പിൽ റണ്ണറപ്പായ സ്കൂൾ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. തൊടുപുഴ ഡയറ്റ് പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മെഡൽ വിതരണം നടത്തി. യുകെജി വിദ്യാർഥി അമ്മുക്കുട്ടിയുടെ സ്വർഗം എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും കേന്ദ്രകഥാപാത്രമായ ജൂഹി ഷാനെ മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. ഫാ. തോമസ് വട്ടത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി, കെ.പി. അമീന, പിടിഎ പ്രസിഡന്റ് എം.എൻ. ഷറഫുദീൻ, എംപിടിഎ പ്രസിഡന്റ് ഷാജിദ ഷരീഫ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സിൻസി ജോസ്, ബബിത തെരേസ്, മേഴ്സി ജോണ്‍, എം.എ. ഷൈലജ എന്നിവർ നേതൃത്വം നൽകി.
മുട്ടം: ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം നടത്തി. ഇതോടനുബന്ധിച്ച് ശാസ്ത്ര പ്രദർശനം ഒരുക്കി. വാട്ടർ ബോർഡ്, കാറ്റാടി യന്ത്രം തുടങ്ങിയവ പ്രദർശിപ്പിച്ചു. കുട്ടികൾക്കായി ഗെയിംസ്, സംവാദം, ഭക്ഷ്യ മേള, അധ്യാപകരുടെ കലാപരിപാടികൾ എന്നിവയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ലിൻ എസ്എബിഎസ് നേതൃത്വം നൽകി .
ശിശുദിനാഘോഷം നടത്തി
10:33 PM Nov 15, 2018 | Deepika.com