സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് പാ​ലാ​യി​ൽ

10:22 PM Nov 15, 2018 | Deepika.com
പാ​​ലാ: സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് കേ​​ര​​ള സ്റ്റേ​​റ്റ് സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ സ്പോ​​ർ​​ട്സ് ആ​​ൻ​​ഡ് ഗെ​​യിം​​സ് മീ​​റ്റി​​ലെ ജി​​ല്ലാ​​ത​​ല അ​​ത്‌​​ല​​റ്റി​​ക് മ​​ത്സ​​ര​​ങ്ങ​​ൾ 19, 20 തീ​​യ​​തി​​ക​​ളി​​ൽ പാ​​ലാ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.
കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം, സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ, ന​​വോ​​ദ​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. മേ​​ള​​യി​​ൽ ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ളാ​​യ ഫു​​ട്ബോ​​ൾ, ബാ​​സ്ക​​റ്റ്ബോ​​ൾ, ഷ​​ട്ടി​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ എ​​ന്നി​​വ പാ​​ലാ, കോ​​ട്ട​​യം സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കും.
ഈ ​​വ​​ർ​​ഷം മു​​ത​​ൽ സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് വി​​ജ​​യി​​ക​​ളാ​​കു​​ന്ന​​വ​​ർ​​ക്ക് സ്പോ​​ർ​​ട്സ് ക്വോ​​ട്ട അ​​ഡ്മി​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ വെ​​യി​​റ്റേ​​ജ് മാ​​ർ​​ക്കി​​ന് അ​​ർ​​ഹ​​ത ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജെ.​​ജി. പാ​​ല​​യ്ക്ക​​ലോ​​ടി, ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, വി.​​സി. അ​​ല​​ക്സ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​റി​​യി​​ച്ചു.
സം​​സ്ഥാ​​ന​​ത​​ല അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റ് ഡി​​സം​​ബ​​റി​​ൽ എ​​റ​​ണാ​​കു​​ള​​ത്തു ന​​ട​​ക്കും.