തെ​റ്റി​യാ​ർ തോ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ

02:00 AM Nov 15, 2018 | Deepika.com
പോ​ത്ത​ൻ​കോ​ട്: പ​ണി​മൂ​ല തെ​റ്റി​യാ​ർ തോ​ട്ടി​ലെ ആ​ലും​മൂ​ട് പാ​ല​ത്തി​നു​താ​ഴെ വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ണി​മൂ​ല ഗ്രീ​ദു​ർ​ഗ്ഗ ഭ​വ​നി​ൽ രാ​ജ​പ്പ​ൻ (58) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് പാ​ല​ത്തി​ന​ടി​യി​ൽ ഒ​രു മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി തെ​റ്റി​യാ​ർ തോ​ട്ടി​ലേ​ക്ക് കാ​ൽ വ​ഴു​തി​വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: സ​രോ​ജം. മ​ക്ക​ൾ: മ​ണി ക​ണ്ഠ​ൻ, കാ​ർ​ത്തി​ക്. മ​രു​മ​ക​ൾ: സു​ചി​ത്ര .