കാസർഗോഡ്: അന്തരിച്ച മുൻമന്ത്രി ചെർക്കളം അബ്ദുള്ള, പി.ബി.അബ്ദുൾ റസാഖ് എംഎൽഎ എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആദ്യം ചെർക്കളയിലെ ചെർക്കളം അബ്ദുള്ളയുടെ വീട്ടിലേക്കാണ് മുഖ്യമന്ത്രി പോയത്.
എംഎൽഎമാരായ എം.രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, സിപിഎം നേതാക്കളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞന്പു, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, മൂസ ബി.ചെർക്കള, കെ.എ.മുഹമ്മദ് ഹനീഫ എന്നിവർ ഒപ്പമുണ്ടായിരുന്നു. മക്കളായ നാസർ, കബീർ എന്നിവരെ ആശ്വസിപ്പിച്ചു. തുടർന്ന് നായന്മാർമൂലയിലെ പി.ബി.അബ്ദുൾ റസാഖ് എംഎൽഎയുടെ വീട്ടിലെത്തി മകൻ ഷെഫീഖിനേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇന്നലെ പുലർച്ചെ രാജധാനി എക്സ്പ്രസിലാണ് മുഖ്യമന്ത്രി കാസർഗോട്ടെത്തിയത്. ഈ ട്രെയിനിന് കാസർഗോട്ട് സ്റ്റോപ്പ് ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.
ചെർക്കളം അബ്ദുള്ളയുടെയും പി.ബി.അബ്ദുൾ റസാഖിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു
01:30 AM Nov 15, 2018 | Deepika.com