വെള്ളരിക്കുണ്ട്: മാവുള്ളാൽ വിശുദ്ധ യൂദാതദേവൂസിന്റെ തീർഥാടന ദേവാലയത്തിൽ നവനാൾ തിരുക്കർമങ്ങളും തിരുനാൾ ആഘോഷവും നാളെ മുതൽ 25 വരെ നടക്കും. നാളെ രാവിലെ 6.45ന് കൊടിയേറ്റ്, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന. വികാരി ഫാ.ആന്റണി തെക്കേമുറിയിലും അസി.വികാരി ഫാ.ഡെന്നീസ് നെല്ലിത്താനത്തും കാർമികത്വം വഹിക്കും. 11ന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന-ഫാ.ജോൺ എടാട്ട് ഒഎഫ്എം കാപ്. രണ്ടിന് ദിവ്യകാരുണ്യ ആരാധന, മൂന്നിന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന,-ഫാ.വർക്കി തടത്തിമാക്കൽ. ഏഴിന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും.
23 വരെ ദിവസവും രാവിലെ 6.45നും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ഏഴിനും ആഘോഷമായ വിശുദ്ധ കുർബാനയും തിരുക്കർമങ്ങളും ഉണ്ടായിരിക്കും. എല്ലാദിവസവും ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ഫാ.ജോസഫ് ആനചാരിൽ, ഫാ.ജോസഫ് വെട്ടിയാനിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറന്പിൽ, ഫാ.ജോസഫ് വയലുങ്കൽ, ഫാ.ജോസ് കൂടപ്പുഴ, ഫാ.പയസ് പടിഞ്ഞാറേമുറിയിൽ, ഫാ.ജോൺസൺ ഇളയടുത്തുകുന്നേൽ, ഫാ.ഏബ്രഹാം ഒറ്റപ്ലാക്കൽ, ഫാ.ജോസഫ് റാത്തപ്പള്ളിൽ, ഫാ.പീറ്റർ കനീഷ്യസ്, ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ, ഫാ.ജയിംസ് പ്ലാക്കാട്ട്, ഫാ.ജോസഫ് കാഞ്ഞിരത്തിങ്കൽ, ഫാ.ജോൺ ചെന്പനാനി, ഫാ.സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ.പോൾ ഇടത്തിനകത്ത്, ഫാ.മാത്യു മണിമലത്തറപ്പിൽ, ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, ഫാ.അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ, ഫാ.മാത്യു പട്ടമന, ഫാ.ജോസഫ് കൊളുത്താപ്പള്ളിൽ, ഫാ.തോമസ് കൊളങ്ങയിൽ ഒഎഫ്എം കാപ്, ഫാ.ജോർജ് പുഞ്ചത്തറപ്പേൽ, ഫാ.തോമസ് കിടാരത്തിൽ, ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ.ജോർജ് കാരിക്കാത്തടത്തിൽ, ഫാ.ആന്റണി തറേക്കടവിൽ, ഫാ.ഡെന്നീസ് നെല്ലിത്താനത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
24ന് രാവിലെ 6.45ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോൺ പനച്ചിപ്പറന്പിലും 11ന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ.ജോസഫ് കള്ളംകുളത്തിലും മൂന്നിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോസഫ് മഞ്ഞളാംകുന്നേലും കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ പ്രദക്ഷിണം. 25ന് രാവിലെ ഏഴിന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന-ഫാ.ഫിലിപ്പ് കവിയിൽ, പത്തിന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന-മോൺ.അലക്സ് താരാമംഗലം. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, പാച്ചോർനേർച്ച.
മാവുള്ളാൽ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ നാളെ മുതൽ
01:28 AM Nov 15, 2018 | Deepika.com