പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

01:28 AM Nov 15, 2018 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ സം​സ്ഥാ​ന​ത്തെ ബെ​സ്റ്റ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്പെ​ർ​ഫോ​മ​ൻ​സ് എം​വി​ഐ പു​ര​സ്കാ​രം വെ​ള്ള​രി​ക്കു​ണ്ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​വി​ജ​യ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം.​പ​ത്മ​കു​മാ​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.
മാ​സം​തോ​റും സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണി​ത്.

നാ​ട​കോ​ത്സ​വ​ത്തി​ന് തുടക്കം

പി​ലി​ക്കോ​ട്: നാ​ട​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ല​ക​ളി​ലൂ​ടെ നാ​ടി​ന്‍റെ ന​ന്മ​ക​ൾ തി​രി​ച്ചു​പി​ടി​ച്ചു കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യം കാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട​കാ​ചാ​ര്യ​ൻ എ​ൻ.​എ​ൻ. പി​ള്ള​യു​ടെ സ്മ​ര​ണ​യ്ക്കാ​യു​ള്ള ഏ​ഴാ​മ​ത് പ്രൊ​ഫ​ഷ​ണ​ൽ നാ​ട​കമ​ത്സ​ര​ത്തി​ന് നാ​ട​കഗ്രാ​മ​ത്തി​ൽ ക​ളി​വി​ള​ക്ക് തെ​ളി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​കു​ഞ്ഞി​രാ​മ​ൻ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, ര​വീ​ന്ദ്ര​ൻ കൊ​ട​ക്കാ​ട്, സി. ​നാ​രാ​യ​ണ​ൻ, സി. ​പ്ര​ദീ​പ​ൻ, എം. ​അ​ശോ​ക​ൻ, എം. ​മ​ഹേ​ഷ്, ത​മ്പാ​ൻ കീ​നേ​രി, കെ.​വി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.