ശിശുസൗഹൃദ ക്ലാസ് മുറി
തുറന്നുകൊടുത്തു
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂളിൽ ശിശുദിനാഘോഷവും ശിശു സൗഹൃദ ക്ലാസ് ഉദ്ഘാടനവും നടത്തി. ഇരിട്ടി നഗരസഭയുടെ സഹായത്താൽ ശിശു സൗഹൃദമാക്കിയ രണ്ടാം ക്ലാസിന്റെ ഉദ്ഘാടനം റിട്ട. മുഖ്യാധ്യാപകൻ പി. പി.വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ലീല, പി.പി. സദാനന്ദൻ, അധ്യാപകരായ പി.പി. സുജാത, പി.പി. അരുൺ, സ്കൂൾ ലീഡർ പി.വി.നമിത എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ചു ശിശുദിന റാലി, കലാകായിക മത്സരങ്ങൾ, പായസ ദാനം എന്നിവയും നടത്തി. അധ്യാപകരായ സി.കെ. അനിത, കെ.കെ. ജിഷ, പി.പി. രൂപ, കെ.വി.ദിവ്യ, കെ. ഹണിമോൾ, എം.കെ.വിജീഷ് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ: ജവഹർ ബാലജനവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. നെഹ്റു അനുസ്മരണം കെപിസിസി നിർവഹക സമിതി അംഗം മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. കമറുദ്ദീൻ , ലിഷാ ദിപക്ക് ,രാഗേഷ് തില്ലങ്കേരി, എം.പി. ഉത്തമൻ, പി.കെ.ഇന്ദിര, എം.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും പുഷ്പാർച്ചനയും നടന്നു.
കൊളക്കാട് :കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ ശിശുദിനാഘോഷം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് മേരിക്കുട്ടി കാപ്പിയില്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. പോള്‍ വള്ളോപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപിക ജാന്‍സി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടന്, മദര്‍ പിടിഎ പ്രസിഡന്റ് സോളി തെക്കേടത്ത്, സ്കൂള്‍ ലീഡര്‍ അലന് ജോസഫ്, കെ.ജി. ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും, സ്കൂളിന് ലഭിച്ച മുള ബെഞ്ചിന്റെ ഉദ്ഘാടനവും നടന്നു.
തൊണ്ടിയിൽ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ശിശുദിനാഘോഷം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ദീപു കാരക്കട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. മുൻ മുഖ്യാധ്യാപിക സി.എ. തങ്കം മുഖ്യപ്രഭാഷണം നടത്തി. പിടിഎ.പ്രസിഡന്റ് ജസ്റ്റിൻ റാത്തപ്പള്ളി, മദർ പിടിഎ.പ്രസിഡന്റ് ഷിജിന സുരേഷ്. സ്റ്റാഫ് സെക്രട്ടറി ലാലി കുര്യാക്കോസ്, ജാക്ക്സൺ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ റാലി, നെഹ്റു ചിത്രപ്രദർശനം, കുട്ടിനെഹ്റു മത്സരം, ഫാഷൻഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
സ്പെഷൽ സ്കൂളിലെ
കുരുന്നുകൾക്കൊപ്പം
ശിശുദിനാഘോഷം
ചുങ്കക്കുന്ന്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചുങ്കക്കുന്ന് ഗവ. യുപി സ്കൂൾ പ്രീപ്രൈമറി സ്കൂളിലെ കുരുന്നുകൾ ചുങ്കക്കുന്ന് കമിലസ് സ്പെഷൽ സ്കൂൾ സന്ദർശിച്ചു . ദിനാചരണത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി കുട്ടികളുടെ സ്പെഷൽ അസംബ്ലി കലാപരിപാടികൾ, മധുരപലഹാര വിതരണം അങ്കണവാടി സന്ദർശനം, നെഹ്റു ക്വിസ് എന്നിവയും സംഘടിപ്പിച്ചു. മുഖ്യാധ്യാപകൻ വിൻസെന്റ് ജോസ്, അധ്യാപകരായ വി.ആർ. വിജയൻ, പി.തങ്കച്ചൻ, ബിൻസി മോൾ, കെ.ജെ. സെലീന, രാജീവൻ എന്നിവർ നേതൃത്വം നൽകി.
കൊട്ടിയൂർ: തലക്കാണി ഗവ. യുപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു. മുഖ്യാധ്യാപകൻ ഷാജി ജോൺ. എം.കെ പുഷ്പ, കെ.പി. ജെസി, ജെമിനി തോമസ്, റീമ എലിസബത്ത് എന്നിവർ നേതൃത്വം നൽകി.
ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് യുപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു . മുഖ്യാധ്യാപിക പി.കെ.മണി, സ്കൂൾ ലീഡർ എം.എ.അതുൽജിത്ത് അധ്യാപകരായ പി.കെ.കുമാരി, കെ.ആർ.വിനു, വിജയശ്രീ, ഭാരതി, ജയ എന്നിവർ നേതൃത്വം നൽകി.
കേളകം: മഞ്ഞളാംപുറം യുപി സ്കൂളിൽ ശിശുദിനാഘോഷം നടന്നു. സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിൽ അധ്യക്ഷനായിരുന്നു. ഡോ. നിധിയ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ മാത്യു ജോസഫ്, ജെസികുട്ടി മാത്യു, പിടിഎ പ്രസിഡന്റ് ഷിനോജ് തയ്യിൽ, സ്കൂൾ ലീഡർ കെ.എസ്. ഗോഡ് വിൻ, അമ്പിളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എൽപി വിഭാഗം കുട്ടികൾ വ്യത്യസ്ത വർണങ്ങളിൽ പൂമ്പാറ്റകളായി. ബാൻഡ് മേളത്തിൽ അകമ്പടിയോടെ പ്ലക്കാർഡുകളുമായി ടൗണിലേക്ക് റാലി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരവിതരണവും വിതരണവും നടത്തി.
കേളകം : മഞ്ഞളാംപ്പുറം ലിറ്റിൽ എഞ്ചൽസ് കിണ്ടർ ഗാർഡൻ സ്കൂളിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും നടത്തി.സ്കൂൾ മാനേജർ സിസ്റ്റർ ആൻ മരിയ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ജീമോൾ മനോജ്, സിസറ്റർ ടിസി , സി.റോസ്ലറ്റ്, സി.ഡെസീന, സി. അൽഫോൻസാ തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
കരിക്കോട്ടക്കരി: സെന്റ് തോമസ് യുപി സ്കൂളിലെ ശിശുദിനാഘോഷം അയ്യൻങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി പുന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന റോജസ്, സ്കൂൾ മുഖ്യാധ്യാപകൻ സോജൻ വർഗീസ്, സിസ്റ്റർ നാൻസി, പിടിഎ പ്രസിഡന്റ് എൻ.പി. തോമസ് , സ്കൂൾ ലീഡർ ഡെയ്ൻ ജോസഫ് ജെയ്സൺ, അലീന സജി എന്നിവർ സംസാരിച്ചു. ശിശുദിന റാലിയും സാംസ്കാരിക സമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ശിശുദിന സദ്യയും തയാറാക്കിയിരുന്നു.
അങ്ങാടിക്കടവ്: സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ ചെണ്ടമേളവും കരാട്ടെ പ്രദർശനവും ശിശുദിന റാലിയും പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. ശിശുദിനസദ്യയും അഗതിമന്ദിരം സന്ദർശിച്ച് കുട്ടികൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ നൽകുകയും ചെയ്തു. പൊതുസമ്മേളനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ, മാനേജർ ഫാ. ജോൺ മുല്ലക്കര, സാലി ജോളി, സിസ്റ്റർ മറിയാമ്മ സ്കറിയ, ദീപ റോയി, ടി. ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു.
മണിക്കടവ്: സെന്റ് തോമസ് യുപി സ്കൂളിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും നടത്തി. ഘോഷയാത്രയിൽ അങ്കണവാടി കുട്ടികൾ, ജെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ, സെന്റ് തോമസ് യുപി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ബാൻഡ് സെറ്റ്, ക്ലബ്, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. നെഹ്റുവിന്റെ വേഷമണിഞ്ഞ ജോയൽ രാജ് സന്ദേശം നൽകി. മുഖ്യാധ്യാപകൻ ടി. സണ്ണി ജോൺ, പഞ്ചായത്ത് അംഗം ഒ.വി. ഷാജു, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രസാദ്, സ്കൂൾ ലീഡർ ജോസഫ് ബെൻസൻ ബിനു, അധ്യാപിക വി.എം. മറിയാമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു. പരിപാടികൾക്ക് പിടിഎ വൈസ് പ്രസിഡന്റ് ബിജു പരയ്ക്കാട്ട്, മദർ പിടിഎ പ്രസിഡന്റ് പ്രീതി ജിന്റോ, അധ്യാപകരായ ജിന്റോ തോമസ്, കെ. ജോമസ് ജോസ്, സിസ്റ്റർ കെ.വി. ഷീബ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ: പുറവയൽ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. വയത്തൂർ വാർഡ് അംഗം എൻ.മധു ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് പള്ളി ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച റാലി അങ്കണവാടി പരിസരത്ത് സമാപിച്ചു. തുടർന്ന് കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. മധുരപലഹാര വിതരണവും നടന്നു. വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ ജോസഫ് കൂനംമാക്കൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പിഎച്ച്സിയിലെ ഡോ. സെറിൻ, മോണിറ്ററിംഗ് കമ്മിറ്റി അംഗം അജിതദേവരാജൻ, അങ്കണവാടി ജീവനക്കാരായ വി.കെ.സുജല, മോളിമാത്യു എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: വയത്തൂർ യുപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിൻസ് ഉളിക്കൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ടി. ജെ. ജോർജ്, സിസ്റ്റർ മോളി ആന്റണി, ഒ.എസ്. ലിസി,ഗീത സെബാസ്റ്റ്യൻ, ജോണിക്കുട്ടി ജോസഫ്, സജീഷ് ടി. മാത്യു, മദർ പിടിഎ പ്രസിഡന്റ് നിഷ ദിലീപ്, ആർ. സുജി. എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഉളിക്കൽ ടൗൺ ചുറ്റി വർണ ശബളമായ ശിശുദിനറാലി നടത്തി. കബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡും വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ നിശ്ചല ദൃശ്യങ്ങളും പ്ലോട്ടുകളും ഉണ്ടായിരുന്നു. 50 ഓളം കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്നത് റാലിക്ക് മാറ്റ് കൂട്ടി.ഷിന്റോ കെ. മാത്യു, റെൻസി ഫിലിപ്പ്, സൗമ്യ ജോൺ, ജൂബി പോൾ, ജിസ്മി ജോസഫ്, ടി. ജെ. ലിൻസി, സുനിത ജോൺ, പി. വി. ബിന്ദു മോൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇരിട്ടി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി കോണ്‍ഗ്രസ് ഓഫീസില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാച്ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. തോമസ് വര്‍ഗീസ്, പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍, പി.എ.സലാം, കെ. ഇബ്രാഹിം, കെ.സുമേഷ് കുമാര്‍, അയ്യൂബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പേരട്ട: പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളില്‍ ശിശുദിനാഘോഷം നടത്തി. റാലി, പൊതുസമ്മേളനം, ഡോക്യുമെന്ററി പ്രദര്‍ശനം, പായസ വിതരണം, മധുര പലഹാര വിതരണം എന്നിവ നടന്നു. മാനേജര്‍ ഫാ.മനോജ് കിടാരത്തില്‍, മുഖ്യാധ്യാപിക ജയ മാത്യു, മനോജ് പൈമ്പള്ളിയില്‍, ഷിനു തോമസ്, ശ്രേയസ് പി. ജോണ്‍, ജിന്‍സ് ജോര്‍ജ്, ജീന തോമസ്, സിസ്റ്റര്‍ ലാലി പീറ്റര്‍, സിസ്റ്റര്‍ എം.ടി. റോസമ്മ എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടി: വൈസ്മെന്‍സ് ക്ലബ്, പയഞ്ചേരി എല്‍പി സ്കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും പൊതുയോഗവും നടത്തി. മുഖ്യാധ്യാപിക ജാനറ്റ് അധ്യക്ഷത വഹിച്ചു. വൈസ്മെന്‍സ് മുന്‍ പ്രസിഡന്റ് പി.സി.ജോസ്, പ്രസിഡന്റ് ബെന്നി അലക്സ്, സെക്രട്ടറി മനോജ് ഡയാന, വി.ടി.സതീശന്, സജി വരമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍, പായസ വിതരണം, മധുരപലഹാര വിതരണം എന്നിവ നടന്നു.
ഏലപ്പീടിക: ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നിശ്ചലദൃശ്യങ്ങൾ അടങ്ങുന്ന ശിശുദിനറാലി നടത്തി. സ്കൂൾ മാനേജർ ഫാ. ജോഷി പുൽപ്പായിൽ , മുഖ്യാധ്യാപിക മേരി സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ അഭിനന്ദ് എന്നിവർ ആശംസകൾ നേർന്നു. പായസവിതരണവും നടന്നു. പി.എ. സജി, ജോമോൻ മേയ്ക്കൽ, ജിനി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രിയപ്പെട്ട ചാച്ചാജിയുടെ ഓർമയിൽ ശിശുദിനം
01:23 AM Nov 15, 2018 | Deepika.com