വിളക്കന്നൂർ: വിളക്കന്നൂർ ക്വീൻ മേരി എൽപി സ്കൂളിൽ ശിശുദിനാഘോഷം നടത്തി. സമൂഹസദ്യ, ശിശുദിനറാലി, ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ടി.സി. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുരേഷ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സലോമി ജോസ്, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ജിനീഷ്, ജീന, ജിഷ, ബിന്ദു ശശി, വിജയകുമാർ, സിസ്റ്റർ ഏലിയാമ്മ എൻസി, ബിജുമോൻ മാത്യു, സിസ്റ്റർ ലിൻസ, റോസ് ലിന്റ, സോണിയ, ഡോണ, ബിന്ദു, സമീറ, സ്മിത എന്നിവർ നേതൃത്വം നൽകി.
പൈസക്കരി: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെ ശിശുദിനാഘോഷത്തിൽ മുഖ്യധ്യാപകൻ എം. എം. ബാബു അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ.സുനീഷ് പുതുക്കുളങ്ങര ശിശുദിന സന്ദേശം നൽകി. നാലാം ക്ലാസിലെ ദേവനന്ദ പി. ബിജു നെഹ്റു അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ശിശുദിന റാലിയും നടന്നു. റാലിക്കുശേഷം കുട്ടികൾക്ക് പായസവിതരണവും നടത്തി.
പൊട്ടംപ്ലാവ്: ഭാരതാംബിക യുപി സ്കൂളിൽ ശിശുദിന റാലിക്ക് ശേഷം നടത്തിയ പൊതുസമ്മേളനം സ്കൂൾ മാനേജരും പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് ദേവാലയ വികാരിയുമായ ഫാ. ജോസഫ് പൂത്തോട്ടാൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ബീനാ മാത്യു, പിടിഎ പ്രസിഡന്റ് സിബി പാണ്ട്യാലയിൽ, മദർ പിടിഎ പ്രസിഡന്റ് ഷിൽജ സന്തോഷ്, വിദ്യാർഥി ബ്ലസൽ ബിപിൻ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: വഞ്ചിയം ഗവ. എൽപി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി നടത്തി . നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന, റാലി, പായസ ദാനം,സദ്യ, സിനിമാ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. മുഖ്യാധ്യാപകൻ മാത്യു ടി. സഖറിയാസ്, പി.സവിത, എം .പി. ഹൈനമോൾ, എം. അനുഷ എന്നിവർ നേതൃത്വം നൽകി.
ചെന്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ ചെന്പേരി ടൗൺ അങ്കണവാടിയിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. വൈസ്മെൻസ് ക്ലബ് ഇന്റർനാഷണൽ ഇന്ത്യാ ഏരിയ സർവീസ് ഡയറക്ടർ കെ.കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ അരുൺ രേണുകാ ദേവി മുഖ്യാതിഥിയായിരുന്നു. ചെന്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കേഡറ്റുകൾ അങ്കണവാടി സന്ദർശിച്ച് വിദ്യാർഥികൾക്ക് ശിശുദിനാശംസകൾ നേർന്നു. അങ്കണവാടിയിലേക്ക് കളിപ്പാട്ടങ്ങളും വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി. വിദ്യാർഥികൾ അവരോട് ആഹ്ലാദം പങ്കുവച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അങ്കണവാടി അധ്യാപിക മേരി ഫ്രാൻസിസ് കണ്ണംകുളത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. ചെന്പേരി വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തിയ കളറിംഗ് മത്സരത്തിൽ ദക്ഷിണ രതീഷ് ഒന്നാം സ്ഥാനം സാവന്ത് സുബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ശിശുദിനാഘോഷം സ്കൂൾ മാനേജരും നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദേവാലയ വികാരിയുമായ ഫാ. ജെയ്സൺ കൂനാനിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ജോണി തോമസ് ആമുഖപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റും അധ്യാപകനുമായ കെ.കെ. പ്രേമരാജ് ശിശുദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം സോണിയ ഷാജി ഐക്കരക്കാനായിൽ, പിടിഎ പ്രസിഡന്റ് സുനിൽ കുമാർ അന്തിനാട്ട്, മദർ പിടിഎ പ്രസിഡന്റ് രമ്യ ബിനു ചിറയ്ക്കൽ, അധ്യാപകരായ പി.വി. കൃഷ്ണദാസ്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. വാദ്യമേളങ്ങളുടെ അകന്പടിയോടെ വിദ്യാർഥികൾ ടൗണിൽ ശിശുദിന റാലി നടത്തി. തുടർന്ന് നെഹ്റു ക്വിസ് മത്സവും വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ ക്ലിന്റ് ജെറി, ആൽബിൻ മനോജ്, ജിൻസ് തോമസ്, സി. രേഖ, സോഫിയ വർഗീസ് എന്നിവർ നേതൃത്വം നൽകി.
ശ്രീകണ്ഠപുരം: വഞ്ചിയം ഗവ. എൽപി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി, പായസ ദാനം, റാലി, നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന, സിനിമാ പ്രദർശനം എന്നിവ നടത്തി. മുഖ്യാധ്യാപകൻ മാത്യു.ടി. സഖറിയാസ്, പി. സവിത, എം.പി. ഹൈനമോൾ, എം. അനുഷ എന്നിവർ നേതൃത്വം നൽകി.
ചെന്പേരി: ശിശുദിനാഘോഷത്തോടനുബന്ധിച്ച് ചെന്പേരി വൈസ്മെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൽകെജി, യുകെജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരം ചെന്പേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ നടന്നു. എൽകെജി വിഭാഗത്തിൽ ദിയ മരിയ ബിനോയ് ഒന്നാം സ്ഥാനവും എം.കെ. ശിവാനന്ദ് രണ്ടാം സ്ഥാനവും മനാസെ ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുകെജി വിഭാഗത്തിൽ എഡ്വിൻ റോയ്, ശിവന്യ രവീന്ദ്രൻ, വൈഗ രഞ്ജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുൻകൂട്ടി തയാറാക്കിയ പുഷ്പങ്ങളുടെ രേഖാചിത്രങ്ങളിൽ അനുയോജ്യമായി നിറങ്ങൾ കൊടുക്കുന്നതായിരുന്നു മത്സരം. ചെന്പേരി വൈസ്മെൻസ് മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജോമോൻ ചെന്പകശേരി മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു പേണ്ടാനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയ എഫ്സിസി ആമുഖ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി കെ.കെ. പീറ്റർ കണ്ടത്തിൽ, സ്കൂൾ പിടിഎ മുൻ പ്രസിഡന്റ് അനിൽ ജോർജ് പരവരാകത്ത് എന്നിവർ പ്രസംഗിച്ചു. ക്ലബ് പ്രവർത്തകരായ പ്രകാശ് ജോൺ, ജെറിൻ ജോസ്, സുനീഷ് ഉറുന്പടയിൽ, ഐസക്ക് മണിമലയിൽ, അനീഷ് തോണക്കരയിൽ, സുനിൽ കെ. പീറ്റർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ ചാച്ചാജിയായി വേഷമിട്ടു.
ചാച്ചാജിക്ക് സ്നേഹപൂർവം
01:22 AM Nov 15, 2018 | Deepika.com