പെ​രു​മാ​നൂർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ തീം ​ഡാ​ൻ​സും റാ​ലി​യും ന​ട​ത്തി

01:14 AM Nov 15, 2018 | Deepika.com
കൊ​ച്ചി: പെ​രു​മാ​നൂർ സെ​ന്‍റ് തോ​മ​സ് ജി​എ​ച്ച്എ​സ് സ്കൂളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു നേ​വ​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ തീം ​ഡാ​ൻ​സ് അ​വ​തരി​പ്പി​ച്ചു. കു​ട്ടി​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ, ബാ​ല​വേ​ല എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു തീം ​ഡാ​ൻ​സ്. പ്രധാനാധ്യാപിക സി​സ്റ്റ​ർ ലീ​ന​സ്, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ.​എ​ക്സ്. ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ത​ണ്ണി​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും റാ​ലി​യും ഉ​ണ്ടാ​യി​രു​ന്നു.