പ്ര​മേ​ഹദി​ന സ​ന്ദേ​ശറാ​ലി നടത്തി

01:14 AM Nov 15, 2018 | Deepika.com
കൊ​ച്ചി: ഏ​ഴി​ക്ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴി​ക്ക​ര ഗ​വൺമെന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ ലോ​ക പ്ര​മേ​ഹ​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സൈ​ക്കി​ൾ റാ​ലി​യു​ടെ ഫ്ളാ​ഗ് ഓ​ഫും പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു.
ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി പി.​എ.​ ച​ന്ദ്രി​ക അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ശ്മി, ഏ​ഴി​ക്ക​ര ഗ്രാ​മപ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ രാ​ധാ​കൃ​ഷ്ണ​ൻ, ഏ​ഴി​ക്ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് ഡോ.​ വി​നോ​ദ് പൗ​ലോ​സ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ ഇ.​വി.​ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.