മൂവാറ്റുപുഴ: സാമൂഹ്യനീതി വകുപ്പും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും നഗരസഭയും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ ജിനു ആന്റണി മടേയ്ക്കൽ, മേരി ജോർജ് തോട്ടം, സി.എം. സീതി, പി.എസ്. വിജയകുമാർ, പി.കെ. സന്തോഷ്കുമാർ, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ്, സിഡിപിഒ സൗമ്യ ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ ദർശനി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നഗരസഭാ പരിധിയിലെ അങ്കണവാടിയിലെ കുട്ടികളുടെ കലാവിരുന്നും നടന്നു.
മൂവാറ്റുപുഴ: പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ 129-ാം ജന്മദിനം നിർമല ഹയർ സെക്കൻഡറി സ്കൂൾ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു.
മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും വിവിധ കലാമത്സരങ്ങൾ അരങ്ങേറി. ശിശുദിനം വിഷയാസ്പദമാക്കി വിദ്യാർഥികൾ വരച്ച ആർട്ട് കലേറിയ ഏവർക്കും ഏറെ കൗതുകമായി. പിടിഎ പ്രസിഡന്റ് സിബി കണ്ണന്പുഴ, മദർ പിടിഎ പ്രസിഡന്റ് കെ.ജെ. അന്പിളി, സ്കൂൾ ലീഡർ ശ്രീക്കുട്ടൻ, സ്റ്റാഫ് പ്രതിനിധികളായ റ
മൂവാറ്റുപുഴ: ആയവന സേക്രഡ് ഹാർട്ട് എൽപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തോടനുബന്ധിച്ചു റാലിയും നടത്തി. സ്കൂൾ മാനേജർ ഫാ. ജോസ് മോനിപ്പിള്ളി, പ്രധാനാധ്യാപകൻ സാജു എം. മാത്യു, സിസ്റ്റർ ടെസ് മരിയ, പിടിഎ പ്രസിഡന്റ് ബേബി കാക്കനാട്ട്, എംപിടിഎ പ്രസിഡന്റ് മിനി അജി എന്നിവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ:അന്നൂർ ദന്തൽ കോളജിൽ ശിശുദിനാഘോഷം നടത്തി. കോളജിലെ ദന്തവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാഘോഷത്തോടനുബന്ധിച്ചു കുട്ടികൾക്കായി ചിത്രരചന മത്സരവും കോളജിലെ വിദ്യാർഥികൾക്കായി ദന്താരോഗ്യം വിഷയമാക്കി വിവിധ മത്സരങ്ങളും നടത്തി. കോളജിലെ ശിശുദന്താരോഗ്യ വിഭാഗം തലവൻ ഡോ. തരിയൻ ഇമ്മട്ടി ശിശുദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബോബി അധ്യക്ഷത വഹിച്ചു.
മുവാറ്റുപുഴ: രണ്ടാർകര എസ്എബിടിഎം സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുഹറ സിദ്ദിക്ക് അധ്യക്ഷത വഹിച്ചു. മാനേജർ എം.എം. അലിയാർ മാസ്റ്റർ, പിടിഎ പ്രസിഡന്റ് അബ്ദുൽ സലാം മൗലവി, പ്രധാനാധ്യാപിക ഫൗസിയ സലിം, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം. ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു. ീന ജേക്കബ്, ഫ്രെസി പെരേര, ജി. ശ്രദ്ധ എന്നിവർ പ്രസംഗിച്ചു.
ശിശുദിനാഘോഷം നടത്തി
01:05 AM Nov 15, 2018 | Deepika.com