വാഴക്കുളം: കർണാടകയിലെ ദാവണ്‍ഗരെയിൽ നടക്കുന്ന സിബിഎസ്ഇ നാഷണൽ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ എം.വി. ആദിനാഥ് സ്വർണം നേടി.
19 വയസിനു താഴെ പ്രായമുളള ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് പ്ലസ് വണ്‍ വിദ്യാർഥിയായ ആദിനാഥ് ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായത്. 11.22 സെക്കൻഡുകൊണ്ടാണ് ആദിനാഥ് 100 മീറ്റർ ഓടിയത്. എറണാകുളം കൊച്ചുകടവന്ത്ര മീനായിക്കുടത്ത് വിനോദിന്റേയും അന്പിളിയുടേയും മകനാണ് ആദിനാഥ്.
നേതൃത്വ പഠന ക്യാന്പ് നടത്തി
മൂവാറ്റുപുഴ: രാജ്യത്തിന്റെ സാന്പത്തിക ഭദ്രത തകർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ. കോണ്‍ഗ്രസ് മാറാടി മണ്ഡലം നേതൃത്വ പഠന ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കെപിസിസി അംഗങ്ങളായ മുഹമ്മദ് എ. ബഷീർ വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, കെ.എം. പരീത്, പി.പി. എൽദോസ്,പി.വി. കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ്. സലിം ഹാജി, കെ.എം. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
സിബിഎസ്ഇ കായിക മേളയിൽ ആദിനാഥിന് സ്വർണം
01:05 AM Nov 15, 2018 | Deepika.com