ആ​ദ്യ​കാ​ല സി​നി​മ​ക​ളു​ടെ സം​ഗീ​ത​വി​രു​ന്ന് 17ന്

12:21 AM Nov 15, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ദ്യ​കാ​ല സി​നി​മാ​ഗാ​ന​ങ്ങ​ളു​ടെ വി​രു​ന്നൊ​രു​ക്കി ഗ്രാ​മ​ഫോ​ണ്‍ സം​ഗീ​ത കൂ​ട്ടാ​യ്മ. ബ​ത്തേ​രി ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഗീ​ത​വി​രു​ന്ന്. 1980ന് ​മു​ന്പു​ള്ള സി​നി​മ​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30ഓ​ളം ഗാ​ന​ങ്ങ​ളാ​ണ് ആ​ല​പി​ക്കു​ക. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഗ്രാ​മ​ഫോ​ണി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​ഗീ​ത​വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ.​രാ​ജ​ഗോ​പാ​ല​ൻ, ഡോ.​സു​രാ​ജ്, സു​നി​ൽ​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.