പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്: നടപടിനീളുന്നത് ജനാധിപത്യ ധ്വംസനമെന്ന്
12:21 AM Nov 15, 2018 | Deepika.com
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ സഹകരണ നിയമത്തിലെ വകുപ്പു 65 പ്രകാരം നടന്ന അന്വേഷണത്തിൽ വായ്പാവിതരണത്തിലും മറ്റും ക്രമക്കേടു കണ്ടെത്തിയ സാഹചര്യത്തിൽ ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ നടപടി വൈകുന്നതു ജനാധിപത്യ ധ്വംസനമാണെന്നു ജനാധിപത്യ കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തക യോഗം വിലയിരുത്തി. സമ്മർദങ്ങൾക്കു വഴങ്ങാതെ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നു യോഗം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഭരണസമിതി പിരിച്ചുവിടുന്നതിനെതിരായ സമരങ്ങൾ പരിഹാസ്യമാണെന്നു അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് വാത്തുപറന്പിൽ, സി.ടി. തോമസ്, ബാബു, കുര്യൻ പാറയ്ക്കൽ, എ.എം. ബിജു, പി.കെ. ഏബ്രാഹം, പി.വി. പ്രിൻസ്, എം.പി. പീറ്റർ, എ.പി. കുര്യാക്കോസ്, സുനിൽ അഗസ്റ്റിൻ, കെ.എം. ജോസഫ്, കെ.എം. പൗലോസ്, എ.പി. കുര്യാക്കോസ്, ജോർജ് ഉൗരാശേരി, കെ.ജെ. ലോറൻസ്, വി.കെ. സജി എന്നിവർ പ്രസംഗിച്ചു.