കൽപ്പറ്റ: കുട്ടികളുടെ അവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും കുട്ടികളുടെ നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. രാവിലെ 10ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. അവസരങ്ങളെ നൻമയ്ക്കായി ഉപയോഗപ്പെടുത്തി കരുത്തുറ്റ സമൂഹമായി കുട്ടികൾ മാറണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഫ്ലാഷ്മോബും അവതരിപ്പിച്ചു. കുട്ടികളുടെ ബാൻഡ് മേളത്തോടെ ആരംഭിച്ച റാലി എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
സ്വീകരണയോഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി ജൂണ്‍ ശ്രീകാന്ത്, പ്രസിഡന്റ് ഹൃദ്യ എലിസബത്ത്, സ്പീക്കർ ഇവാന ആൻ ബാബു എന്നിവർക്ക് സ്വീകരണം നൽകി. യോഗം ‘കുട്ടികളുടെ പ്രധാനമന്ത്രി’ ജൂണ്‍ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സ്പീക്കർ ഇവാന ആൻ ബാബു അധ്യക്ഷത വഹിച്ചു. ശിശുദിന സ്റ്റാന്പ് കൽപ്പറ്റ മുനിസിപ്പൽ കൗണ്‍സിലർ അജി ബഷീർ കുട്ടികളുടെ പ്രധാനമന്ത്രിക്കു നൽകി പ്രകാശനം ചെയ്തു.
കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സണ്‍ സനിത ജഗദീഷ്, എഡിസി ജനറൽ പി.സി. മജീദ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.കെ. പ്രജിത്ത്, എസ്കഐംജെ സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാർ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി.ആർ. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ജില്ലാ പോലീസ് എന്നിവരുടെ സഹകരണത്തോടെസംഘടിപ്പിക്കുന്ന കുട്ടികളുടെ അവകാശ വാരാചരണം 20ന് സമാപിക്കും.
പുൽപ്പള്ളി: തുന്പപ്പൂ സോഷ്യൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഷെഡ് കവലയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി. അധ്യാപകൻ ജോർജ് ഉദ്ഘാടനം ചെയ്തു.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിജു തോട്ടത്തിൽ, സന്തോഷ് കണക്കാഞ്ചേരി,ഷാൻ,സുനിത്,ബേസിൽ,സുജിത്ത്, അനുജിത്, രാഹുൽ, എം.ആർ. വിജേഷ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ദ്വാരക എയുപി സ്കൂളിൽ ശിശുദിന ആഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി നിർമൽ മാത്യു ശിശുദിന സന്ദേശം നൽകി. സ്പീക്കർ മെറിൽ ബിൻ ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വയനാട് വിഷൻ ചൈൽഡ് റിപ്പോർട്ടറായി തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിനി അഞ്ജന സുരേഷിനെ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.പോൾ വാഴപ്പള്ളി അനിമോദിച്ചു. മേഘ ജോയി, അക്ഷജ് കെ. ജോണി നന്ദി എന്നിവർ പ്രസംഗിച്ചു. വർണശബളമായ ശിശുദിന റാലി നടത്തി. വാർഡ് മെംബർ സുബൈദ പുളിയോടിയിൽ, ഹെഡ്മാസ്റ്റർ സജി ജോണ്‍, പിടിഎ പ്രസിഡന്റ് മനു കുഴിവേലി, എംപിടിഎ പ്രസിഡന്റ് ഷീജ മാത്യു, വൈസ് പ്രസിഡന്റ് തോക്കൻ മമ്മൂട്ടി, എംപിടിഎ വൈസ് പ്രസിഡന്റ് മിനി സജി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി. പിടിഎ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
മാനന്തവാടി: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ദേശീയ പൊതു പരാതി പരിഹാര കമ്മീഷനും കണിയാരം സാൻജോ പബ്ലിക് സ്കൂളും ചേർന്ന് ശിശുദിനാഘോഷം നടത്തി.
കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുളള ബോധവത്ക്കരണ പരിപാടിയും നടത്തി. ജില്ലാസെഷൻസ് ആൻഡ് സ്പെഷൽ ജഡ്ജി പി. സെയ്തലവി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൻപിജിആർസി ചെയർമാൻ വി.പി. റോണി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന, എൻപിജിആർസി നാഷണൽ ചീഫ് സെക്രട്ടറി ഡോ.ലിജോ കുറിയേടത്ത്, ജില്ല പ്രസിഡന്റ് ഡോ. എൻ.വി. മത്തായി, മെഡിറ്റേഷൻ ചീഫ് പ്രവീണ്‍ ടി. രാജൻ, ടിആർഒ അജി കൊളോണിയ, പിടിഎ പ്രസിഡന്റ് കെ.വി. കുര്യാക്കോസ്, മദർ പിടിഎ പ്രസിഡന്റ് റെനി അലക്സ് അധ്യാപകരായ ഷാലി സെബാസ്റ്റ്യൻ, ജോബി കുര്യൻ എന്നിവർ പ്രസംഗിച്ചു.
മതേതരത്വം രാജ്യത്തിന്റെ പൈതൃക സ്വത്തെന്ന്
മാനന്തവാടി: ഇന്ത്യയിൽ നിലനിൽക്കുന്ന മതേതര സംസ്കാരം രാജ്യത്തിന്റെ പൈത്യക സ്വത്താണെന്നും മതേതരത്വവും ജനാധിപത്യവും വർത്തമാന വിദ്യാർത്ഥി സമൂഹത്തിൽ സുരക്ഷിതമാണെന്നും ഒ.ആർ. കേളു എംഎൽഎ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് തേറ്റമല ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ’മതേതര ജനാധിപത്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സി.കെ. പവിത്രൻ, സ്കൂൾ വിദ്യാർഥികളായ മെൽബിൻ ബിജു, റിഷാന ഷെറിൻ എന്നിവർ വിഷയം അവതരിപ്പിച്ചു.
സീനിയർ അസിസ്റ്റന്റ് എം.എം. സെമീർ മോഡറേറ്ററായിരുന്നു. സ്കൂൾതല മലയാളത്തിളക്കം, ശ്രദ്ധ, ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സ്കൂൾ പ്രധാന അധ്യാപിക മെർലിൻ പോൾ, സ്റ്റാഫ് സെക്രട്ടറി പി.ആർ. പ്രജിത, പഞ്ചായത്ത് മെംബർമാരായ ആൻസി ജോയി, ആർ. രവീന്ദ്രൻ, അഷ്കർ അലി, പിടിഎ അംഗങ്ങളായ കെ,പി, ഷംസു, സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
ഗൂഡല്ലൂർ: പാട്ടവയൽ പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിലെ ശിശുദിനാഘോഷത്തിൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. പിടിഎ പ്രസിഡന്റ് ഷംസുദ്ധീൻ പാട്ടവയൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ പി. പത്മനാഥൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കണ്ണൻ, എസ്എംസി പ്രസിഡന്റ് ആനന്ദജ്യോതി, ജയൻ, ശിവദാസൻ, ജനാർദ്ധനൻ, റീന, സലാം, ജുനൈസ്, ശ്രീജേഷ്, ബിന്ദു, അധ്യാപകരായ ശകുന്തള, ജയലക്ഷ്മി, മറിയം, സുരേഷ്, ഷീബ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ശിശുദിനം ആഘോഷിച്ചു
12:21 AM Nov 15, 2018 | Deepika.com