പൗരോഹിത്യ റൂബി ജൂബിലി ആഘോഷം സമാപിച്ചു
01:50 AM Nov 14, 2018 | Deepika.com
ഭീമനടി: ക്രിസ്തുരാജാ ഇടവക വികാരി ഫാ. ആൻഡ്രൂസ് തെക്കേലിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. ഇതോടനുബന്ധിച്ച് ഒപ്പം പൗരോഹിത്യം സ്വീകരിച്ച ബൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, സീറോ മലബാർ സഭ കൂരിയ ഫിനാൻസ് സെക്രട്ടറി ഫാ. മാത്യു പുളിമൂട്ടിൽ,ചെറുപാറ ഇടവക വികാരി ഫാ.ജോർജ് അരീക്കുന്നേൽ, രയറോം ഇടവക വികാരി ഫാ. ജോസ് കുരീക്കാട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തി. തുടർന്ന് അനുമോദന യോഗവും ഉണ്ടായിരുന്നു. ഫാ.ജോസഫ് വാരണത്ത്, ജോസഫ് പുല്ലാട്ടുകാലായിൽ, ജോൺസൺ ചെത്തിപ്പുഴ, ഫിലിപ്പോസ് ഊത്തപ്പാറയ്ക്കൽ, ജോസഫ് വാരണത്ത്, എബി അമ്പലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.