പയ്യാവൂർ: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാസങ്ങൾക്കു മുന്പേ യുഡി എഫ് നേതൃത്വം യോഗം ചേരുകയും തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്കു ചുമതല നൽകുകയും ചെയ്തെങ്കിലും യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാതെ യുഡിഎഫ് നേതൃത്വം എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കുകയും ചെയ്ത നടപടി നടപടി നിർഭാഗ്യകരമെന്നു യൂത്ത് കോൺഗ്രസ്. യുഡിഎഫിനു മൃഗീയ ഭൂരിപക്ഷമുള്ള പയ്യാവൂർ പഞ്ചായത്തിലെ സഹകരണ ബാങ്ക് കാലങ്ങളായി സിപിഎം ഭരിക്കുന്നതു യുഡിഎഫ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്.
നോമിനേഷൻ കൊടുക്കാതിരുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ആശങ്കയും സംശയവും ഉളവാക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിത്തു തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു എസ്. നായർ അധ്യക്ഷത വഹിച്ചു.
കെഎസ് യു ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളിൽ, ജിമിൽ ജോസ്, അനൂപ് മൂലയിൽ, കെ.കെ. ഷംസീർ, അനു ദേവസ്യ, ഫാസിൽ കാട്ടിക്കണ്ടം, എം. രജീഷ്,ജോബിഷ് ജോസഫ്, വിഷ്ണു പ്രസാദ്, ആൽബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.
നോമിനേഷൻ നല്കാതിരുന്നതു നിർഭാഗ്യകരം: യൂത്ത് കോൺഗ്രസ്
01:44 AM Nov 14, 2018 | Deepika.com