തിരുവനന്തപുരം: കൈത്തറി വികസന വകുപ്പ് പദ്ധതിയെന്ന വ്യാജേന ബാലരാമപുരം കേന്ദ്രീകരിച്ച് നെയ്ത്ത്കാർക്ക് സർക്കാരിൽ നിന്നും ഗ്രാന്റ് അനുവദിച്ച് നൽകുന്നതിനായി ചില വ്യാജ ഏജൻസികൾ നെയ്ത്തുകാരെ കബളിപ്പിച്ച് വരുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
ഒരു ഏജൻസിയേയും ഇക്കാര്യത്തിൽ വകുപ്പ് ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഇത്തരം വ്യാജ പ്രചാരണങ്ങളാൽ നെയ്ത്തുകാർക്ക് ഉണ്ടാകുന്ന നഷ്ടത്തിന് വകുപ്പ് ഉത്തരവാദിയാകില്ലെന്നും കൈത്തറി വകുപ്പ് നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങൾ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെട്ട കൈത്തറി ഇൻസ്പെക്ടർ ഓഫീസിലോ അന്വേഷിച്ച് മനസിലാക്കാവുന്നതാണെന്നും ജനറൽ മാനേജർ അറിയിച്ചു.
നെയ്ത്തുകാർക്ക് സർക്കാർ ഗ്രാന്റ് എന്ന് വ്യാജപ്രചാരണം
12:55 AM Nov 14, 2018 | Deepika.com