മേപ്പാടി: പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് കൂടി മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ശാസ്ത്രമേളയിൽ ശ്രദ്ധ നേടി ഡബ്ല്യൂ എച്ച് എസ് എസ് പിണങ്ങോടിലെ വിദ്യാർഥികൾ.
ഉയരുന്ന ഇന്ധന വില പിടിച്ചു നിർത്താൻ ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം സഹായകമാവുമെന്ന് അവർ അഭിപ്രായപ്പെടുന്നു.
കൂടാതെ ഈ മാതൃക പ്രാബല്യത്തിൽ വരുത്തുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആഗോള താപനം കുറക്കാനും സാന്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിയും.
വളരെ കുറഞ്ഞ നിരക്കിൽ പ്രകൃതിയോട് ഇണങ്ങിയ രീതിയിലാണ് പിണങ്ങോട് സ്കൂളിലെ കെ.കെ. അപർണയും സി.എച്ച്. ഹന്നത്തും ശാസ്ത്രമേള വേദിയിൽ ശ്രദ്ധേയമാവുന്നത്.
ഇരുവരും പ്ലസ് വണ്‍ വിദ്യാർഥിനികളാണ്. അധ്യാപകൻ അയ്യൂബിന്റെ ശിക്ഷണത്തിലാണ് ഇരുവരും ശാസ്ത്രമേളയിലെത്തിയത്.
സുസ്ഥിര വികസന ആശയം മുൻനിർത്തി ഡബ്ല്യുഒഎച്ച്എസ്എസ് വിദ്യാർഥികൾ
12:45 AM Nov 14, 2018 | Deepika.com