വെഞ്ഞാറമൂട്ടിൽ നാടകോത്സവത്തിന് സമാപനം
12:48 AM Nov 13, 2018 | Deepika.com
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടകോത്സവത്തിന് സമാപനം. സമാപന സമ്മേളനം ഡി. കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എ. അബുഹസൻ അധ്യക്ഷനായി. പ്രളയ കേരളത്തിന് താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും സ്വരൂപിച്ച അൻപതിനായിരം രൂപയുടെ ചെക്ക് ഭാരവാഹികൾ ഡി. കെ. മുരളി എംഎൽഎയ്ക്ക് നൽകി. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം കരകുളം ചന്ദ്രന് എംഎൽഎ നൽകി.നടന്മാരായ സുരാജ് വെഞ്ഞാറമൂട്, രാജാമണി ശെന്തിൽ കൃഷ്ണ, സിപിഎം ഏരിയാ സെക്രട്ടറി കെ. മീരാൻ, അശോക് ശശി, എസ്. അനിൽ, എ. ആർ. സനൽകുമാർ, വിഭു പിരപ്പൻകോട്, ദിലീപ് സിതാര, തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായ കല്ലറ ഗോപൻ, അമൽപിരപ്പൻകോട്, ഷെരിഫുദ്ദീൻ, എ. ഷാനവാസ്, ബി. കെ. സെൻ, കൃഷ്ണൻ, സജിവ്യാസ, പി.ആർ. പ്രവീണ എന്നിവരെ ആദരിച്ചു. തുടർന്ന് ശെന്തിൽ ചിറയിൻകീഴിന്റെ നേതൃത്വത്തിൽ മെഗാഷോയും നടന്നു.