പേരൂര്‍ക്കട: കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ സ്പെഷല്‍ കണ്വന്ഷന് പട്ടം പി.എസ്. സ്മാരകത്തില്‍ നടത്തി. ജില്ലാ പ്രസിഡന്റ് എല്‍. രാജു പണിക്കര്‍ അധ്യക്ഷത വഹിച്ചു.
എഐടിയുസി ദേശീയ എക്സിക്യൂട്ടീവ് അംഗം എം. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പില്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സി. സുരേന്ദ്രന്, ബി. ഷാജികുമാര്‍, ചവറ അരവിന്ദബാബു, പി.ജി. പ്രിയംകുമാര്‍, കോവളം വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വിളപ്പില്‍ രാധാകൃഷ്ണന് (പ്രസിഡന്റ്), എല്‍. രാജു പണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ബി. ഷാജികുമാര്‍ (ജനറല്‍ സെക്രട്ടറി), പി. ഇന്ദ്രപാലന് (സെക്രട്ടറി), മണക്കാട് ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന്
12:48 AM Nov 13, 2018 | Deepika.com