നെടുംകുന്നം: നെടുംകുന്നം സെന്റ് ജോസഫ് ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ തിരുനാളിന് 19ന് കൊടിയേറും. ചരിത്ര പ്രസിദ്ധമായ പുഴുക്ക് നേർച്ച പ്രധാന തിരുനാളായ 29നു നടക്കും. ഡിസംബർ രണ്ടിന് കൊടിയിറക്കം.
19നു രാവിലെ 6.15നു വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് കൊടിയേറ്റ് വികാരി റവ.ഡോ. ജോസഫ് പുതുപറന്പിൽ, 4.15ന് വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ കാർമികത്വം വഹിക്കും. 20 മുതൽ 24 വരെ എല്ലാ ദിവസവും രാവിലെ 6.15നു വിശുദ്ധ കുർബാന, വൈകുന്നേരം നാലിനു ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവ നടക്കും.
ഫാ.ബിജോ അരഞ്ഞാണിയിൽ, ഫാ. ജോസഫ് തുന്പുങ്കൽ, ഫാ. വർഗീസ് തൈക്കൂട്ടത്തിൽ, ഫാ. ജേക്കബ് കാട്ടടി, ഫാ. ചാക്കോ പുതിയാപറന്പിൽ എന്നിവർ കാർമികത്വം വഹിക്കും. രോഗിദിന ശുശ്രൂഷ ആചരിക്കുന്ന 24നു രാവിലെ പത്തിനു കുന്പസാരം, വിശുദ്ധ കുർബാന, രോഗിദിന ശുശ്രൂഷ ഫാ. ജേക്കബ് വട്ടക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ 25നു രാവിലെ 5.45, 7.30, 9.30 വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കും വോളന്റിയേഴ്സിനുമായുള്ള ആരാധന, വചനപ്രഘോഷണം. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന ഫാ. ജോയ് കാലായിൽ മുഖ്യകാർമികത്വം വഹിക്കും. 26നു രാവിലെ 6.15നു വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന ഫാ. സിറിയക് വലിയ കുന്നുംപുറത്ത്.
27നു രാവിലെ 6.15നു വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30നു വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന ഫാ. ജോജോ കന്നപ്പിള്ളി, വൈകുന്നേരം 5.30നു കറുകച്ചാൽ വിശുദ്ധ അൽഫോൺസാ ചാപ്പലിൽ ലദീഞ്ഞ്, നൊവേന, പുഴുക്കു നേർച്ചയുടെ അറനിറയ്ക്കൽ പ്രദക്ഷിണം ഫാ. സെബാസ്റ്റ്യൻ മാന്പ്ര.
28നു രാവിലെ 6.15നു വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.45നു കൊച്ചുപള്ളിയിൽ ലദീഞ്ഞ്, തിരുസ്വരുപം എഴുന്നെള്ളിപ്പ് പ്രദക്ഷിണം, 4.15നു വിശുദ്ധ കുർബാന ഫാ. ജോർജി കാട്ടൂർ, 5.30നു കാവുന്നട കുരിശടിയിലേക്ക് പ്രദക്ഷിണം ഫാ. ജോസഫ് ചോരേട്ട്, രാത്രി എട്ടിന് കുരിശടിയിൽ പ്രദക്ഷിണം ഫാ. ജേക്കബ് ചക്കാത്തറ. 8.30നു സമാപന ആശീർവാദം.
29നു രാവിലെ 5.45ന് വിശുദ്ധ കുർബാന, 7.15നു വിശുദ്ധ കുർബാന ഫാ. ജോസി പുതിയാപറന്പിൽ, പത്തിന് തിരുനാൾ റാസ അതിരൂപതാ വികാരി ജനറാൾ മോൺ. തോമസ് പാടിയത്ത്, ഫാ. തോമസ് വേങ്ങാശേരി എന്നിവർ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30നു കൊച്ചു പള്ളിയിൽ നെടുങ്ങോത്തച്ചന്റെ കബറിടത്തിൽ ഒപ്പീസ്, 2.45നു അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. പ്രസംഗം, വൈകുന്നേരം 4.15നു പ്രദക്ഷിണം ഫാ. തോമസ് കാട്ടൂർ, ആറിന് പുഴുക്കു നേർച്ച, 30നും ഡിസംബർ ഒന്നിനും രാവിലെ 615നു വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, പ്രദക്ഷിണം ഫാ. ജയിംസ് പഴയമഠം, ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.
രണ്ടിനു രാവിലെ 5.45നും, 7.30നും, 9.30നും വിശുദ്ധ കുർബാന. വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, വചനപ്രഘോഷണം, പ്രദക്ഷിണം ഫാ. ജോസഫ് വേളങ്ങാട്ടുശേരി, തുടർന്ന് കൊടിയിറക്ക്.
നെടുംകുന്നം ഫൊറോനാ പള്ളിയിൽ തിരുനാൾ
11:26 PM Nov 12, 2018 | Deepika.com