മീനടം: വിദ്യാർഥികളുടെ സമഗ്ര പഠനവും കഴിവുകളും വികസിപ്പിക്കുന്നതിനായി മീനടം പഞ്ചായത്ത് ആവിഷ്കരിച്ച ആരോഹണം പദ്ധതി മാതൃകാപരമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം, ഹെഡ്മാസ്റ്റർ എം.സി.സ്കറിയ, സ്ഥിരം സമിതി അധ്യക്ഷ ലാലി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ പി.എം.സ്കറിയ, തന്പിക്കുഞ്ഞ് ഫിലിപ്പ്, വി.എൻ.വിലാസിനി എന്നിവർ പ്രസംഗിച്ചു. പദ്ധതിപ്രകാരം 90 മണിക്കൂർ നീളുന്ന പരിശീലന പരിപാടികളാണ് വിദ്യാർഥികൾക്ക് ലഭിക്കുക.
വധശ്രമം; രണ്ടുപേർ അറസ്റ്റിൽ
പാന്പാടി: അയൽവാസിയെ വിറകുകന്പിന് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ പാന്പാടി പോലീസ് അറസ്റ്റു ചെയ്തു. മീനടം തകിടിയേൽ ഐപ് തോമസ് (62), മകൻ കൊച്ചുമോൻ (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അയൽവാസി കിഴക്കേൽ റോമി ചാക്കോ (31)യ്ക്കാണു പരിക്കേറ്റത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇരുകൂട്ടരും തമ്മിൽ വഴിത്തർക്കം നിലവിലുണ്ടെന്നും ഇതിന്റെ മുൻവൈരാഗ്യമാണ് അക്രമത്തിനുള്ള കാരണമെന്നും പാന്പാടി എസ്ഐ പറഞ്ഞു.
ആരോഹണം പദ്ധതി ഉദ്ഘാടനം ചെയ്തു
11:00 PM Nov 12, 2018 | Deepika.com