പെരുന്പാവൂർ: മുടക്കുഴ ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയിൽപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. 235 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 10 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരുന്നു.
എസ്സി വിഭാഗത്തിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയ മുഴുവൻ വയോജനങ്ങൾക്കും കട്ടിൽ നൽകി. പാവപ്പെട്ട മുഴുവൻ വയോജനങ്ങൾക്കും കട്ടിൽ നൽകാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മിനി ഷാജി, ഷോജ റോയി, പി.കെ. രാജു, എൽസി പൗലോസ്, ലിസി മത്തായി, കെഡിഎസ് സുപ്പർവൈസർ എ.എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
01:13 AM Nov 11, 2018 | Deepika.com