തെ​ക്ക​നോ​ടി വ​നി​ത​ക​ളി​ൽ ദേ​വാ​സും ക​ന്പി​നി​യും

10:22 PM Nov 10, 2018 | Deepika.com
ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ തെ​ക്ക​നോ​ടി വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ൽ ദേ​വാ​സും ക​ന്പി​നി​യും ജേ​താ​ക്ക​ൾ. തെ​ക്ക​നോ​ടി ത​റ​വ​ള്ളം വി​ഭാ​ഗ​ത്തി​ലാ​ണ് ത​ത്തം​പ​ള്ളി പു​ത്തൂ​രാ​ൻ ബോ​ട്ട​ക്ല​ബ് തു​ഴ​ഞ്ഞ ദേ​വാ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ജി​ൻ​സി സ​നീ​ഷാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. ജ​നി​ത ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്തു​കാ​ര​ൻ ചി​റ പു​ന്ന​മ​ട എ​ഫ്ബി​സി​യു​ടെ സാ​ര​ഥി ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ ഡി. ​വാ​സ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പു​പു​റം ബോ​ട്ട്ക്ല​ബ് തു​ഴ​ഞ്ഞ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ മൂ​ന്നാ​മ​തെ​ത്തി.തെ​ക്ക​നോ​ടി കെ​ട്ട് വ​ള്ളം വി​ഭാ​ഗ​ത്തി​ൽ ഐ​ശ്വ​ര്യ ജെ. ​അ​ജ​യ​ൻ ന​യി​ച്ച ഐ​ശ്വ​ര്യ ബോ​ട്ട് ക്ല​ബ്ബാണ് ഒ​ന്നാ​മ​തെ​ത്തി​യ ക​ന്പി​നി​യി​ൽ തു​ഴ​ഞ്ഞ​ത്. ഷാ​നി​മോ​ൾ ഷാ​ജി നേ​തൃ​ത്വം കൊ​ടു​ത്ത ആ​ല​പ്പു​ഴ എ​ൻ​ടി വാ​ർ​ഡ് വ​ലി​യ വീ​ട്ടി​ൽ ബ്ര​ദേ​ഴ്സ് ബോ​ട്ട്ക്ല​ബ്ബിന്‍റെ ചെ​ല്ലി​ക്കാ​ട​ൻ ര​ണ്ടാ​മ​തും കെ.​കെ. സു​ധ​ർ​മ ന​യി​ച്ച കൈ​ന​ക​രി യു​വ​ദീ​പ്തി വ​നി​താ ബോ​ട്ട്ക്ല​ബ്ബി‍ന്‍റെ കാ​ട്ടി​ൽ തെ​ക്ക​തി​ൽ മൂ​ന്നാ​മ​തു​മാ​യി.