സ​ഹോ​ദ​യ ഫു​ട്ബോ​ൾ: ജ്യോ​തി​നി​കേ​ത​ൻ ജേ​താ​ക്ക​ൾ

10:20 PM Nov 10, 2018 | Deepika.com
ആ​ല​പ്പു​ഴ: സി​ബി​എ​സ്ഇ ആ​ല​പ്പു​ഴ സ​ഹോ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ൾ ജേ​താ​ക്ക​ൾ.
ഇ​ന്ന​ലെ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​സ്ഡി​വി സെ​ൻ​ട്ര​ൽ സ്കൂ​ളി​നെ​യാ​ണ് ജ്യോ​തി​നി​കേ​ത​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം മാ​താ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.