വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി റി​മാ​ൻ​ഡി​ൽ

10:20 PM Nov 10, 2018 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: ദീ​പാ​വ​ലി ദി​ന​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ടാ​ക്ര​മി​ച്ച് അ​മ്മ​യേ​യും ,ഭാ​ര്യ​യേ​യും മ​ക​ളേ​യും മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ.
മു​ള​ക്കു​ഴ കോ​ട്ട കൊ​ച്ചു​തു​ണ്ടി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു​വി (26) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ദീ​പാ​വ​ലി ദി​ന​ത്തി​ൽ മു​ള​ക്കു​ഴ കോ​ട്ട ഇ​ട​മ​ണ്ണി​ൽ സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ ഓ​ട്ടോ​യ്ക്ക​ടി​യി​ൽ വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ ഇ​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വൈ​കു​ന്നേ​രം 7.30 ഓ​ടെ സു​നി​ലി​ന്‍റെ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.​
ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക​യ​ച്ചു.