യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​റി​ന് തീ​പി​ടി​ച്ചു

10:20 PM Nov 10, 2018 | Deepika.com
കാ​യം​കു​ളം: എം​എ​സ്എം കോ​ള​ജി​ന് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി കാ​ർ പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. കാ​യം​കു​ളം സു​ബി വി​ഹാ​റി​ൽ സാ​ബു​വി​ന്‍റെ സ്വി​ഫ്റ്റ് ഡി​സൈ​ർ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത് ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ ഭാ​ര്യ മ​ണി​യും മ​ക​ൻ ഷാ​രൂ​ഖും തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ പോ​യി മ​ട​ങ്ങി എ​ത്തി​യ ശേ​ഷം കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് തീ ​ആ​ളി​ക്ക​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷാ​രൂ​ഖാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. നി​ർ​ത്തി​യി​ട്ട ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങ​വെ മു​ൻ​വ​ശ​ത്ത് നി​ന്നും തീ​യാ​ളി പ​ട​രു​ക​യാ​യി​രു​ന്നു.