ആലപ്പുഴ: മിൽമയുടെ പട്ടണക്കാട്ടെ നവീകരിച്ച ഫാക്ടറിയുടെയും മെയ്സ് സൈലോ, ഓട്ടോമാറ്റിക് കണ്ട്രോൾ സംവിധാനത്തിന്റെയും ഉദ്ഘാടനം നാളെ നടക്കും. പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ നാളെ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ ക്ഷീര വികസന മന്ത്രി കെ.രാജു നവീകരിച്ച ഫാക്ടറുടെ ഉദ്ഘാടനം നിർവഹിക്കും.
എ.എം. ആരിഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഫാക്ടറിയിൽ പുതുതായി സ്ഥാപിച്ച മെയിസ് സൈലോയുടെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എംപിയും ആധുനിക വത്കരിച്ച ഓട്ടോമാറ്റിക് കണ്ട്രോൾ സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കർമം മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി എക്സ്. അനിലും നിർവഹിക്കും.
കെസിഎംഎംഎഫ് ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്,
കെസിഎംഎംഎഫ് എംഡി ഡോ. പി. പുകഴേന്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ടിആർസിഎംപിയു ചെയർമാൻ കല്ലട രമേശ്, കരുമാടി മുരളി, ആന്റണി ജേക്കബ്, ബോബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
മിൽമയുടെ നവീകരിച്ച ഫാക്ടറിയുടെ ഉദ്ഘാടനം നാളെ
10:20 PM Nov 10, 2018 | Deepika.com