സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

10:10 PM Nov 10, 2018 | Deepika.com
ക​ട്ട​പ്പ​ന:​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ച്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ക​ട്ട​പ്പ​ന​യി​ൽ ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.​
ച​ട​ങ്ങ് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഷീ​ൽ​ഡും ന​ൽ​കി.​പ്ര​ള​യ​ദു​ര​ന്ത വേ​ള​യി​ലു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.
അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന റാ​ലി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ സ്ഥിരംസമിതി ചെ​യ​ർ​മാ​ൻ ബെ​ന്നി വെ​ള്ള​യാം​കു​ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​റോ​ബി​ൻ പാ​ണ്ട​നാ​ട്ട്, സി​ജോ കൊ​ച്ചി​ൻ, ടോ​ണി തോ​മ​സ്, എം. ​ഗ​ണേ​ഷ​ൻ, കി​ര​ണ്‍ ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.​ജോ​സ് വ​ട​ക്കേ​ൽ, ജ​യ​ശീ​ല​ൻ പോ​ൾ, ജോ​ർ​ജ്, ജ​സ്റ്റി​ൻ ജോ​സ്, സി​നു​പ്രി​യ ജോ​യി, ജെ​സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.