ക്രി​സ്മ​സ് ന​ക്ഷ​ത്ര​മൊ​രുക്കി ഭി​ന്ന​ശേ​ഷി​ക്കൂ​ട്ടാ​യ്മ

10:10 PM Nov 10, 2018 | Deepika.com
ഇ​ടു​ക്കി: ക്രി​സ്മ​സി​ന് എ​ൽ​ഇ​ഡി ന​ക്ഷ​ത്ര​മൊരുക്കി ​വി​പ​ണ​ന​ത്തി​ന് ത​യാ​റാ​ക്കി ഭി​ന്ന​ശേ​ഷി​ക്കൂ​ട്ടാ​യ്മ.​ഹൈ​റേ​ഞ്ച് ഡെ​വ​ലപ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കൂ​ട്ടാ​യ്മ​യാ​യ തീ​ര​ത്തി​ലെ സാ​ന്ത്വ​നം, സ്നേ​ഹ​തീ​രം, സ്നേ​ഹ​സാ​ന്ത്വ​നം എ​ന്നീ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് പുതിയ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​നോ​ട​കം 260 ന​ക്ഷ​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള 12 കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​നുശേ​ഷം നക്ഷത്ര നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ജോ​ബ് ക​ല​മ​റ്റ​ത്തി​ൽ, ജോ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, സാ​ന്‍റി ജോ​സ് എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.
ഇ​ടു​ക്കി ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലിക്കു​ന്നേ​ൽ വി​പ​ണ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, തീ​രം കോ-ഓർ​ഡി​നേ​റ്റ​ർ എ​ബി​ൻ റു​ന്താ​ന​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.