വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

10:10 PM Nov 10, 2018 | Deepika.com
അ​ടി​മാ​ലി: വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. പ്ലാ​മ​ല പീ​ച്ചാ​ട് ആ​ലു​ങ്ക​ൽ ഗോ​കു​ൽ (ഉ​ണ്ണി-23) ആ​ണ് പ​ടി​യി​ലാ​യ​ത്. ഓ​ഗ​സ്റ്റ് 26ന് ​കു​ള​ങ്ങ​ര ജോ​സ​ഫിന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാഗത്തെ ക​ത​ക് പൊ​ളി​ച്ച് അക ത്തുകയറി മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​വും 9,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചി​രു​ന്നു. ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും സ​മീ​പ​ത്ത് വി​വാ​ഹ​വീ​ട്ടി​ൽ പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. പി​ന്നീ​ട് സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് എ​ടി​എം കാ​ർ​ഡ്, ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ കൂ​ടി ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. എ​സ്ഐ​ജോ​ണ്‍​സ​ൺന്‍റെ നേ​ത​ത്വ​ത്തി​ലു​ള്ള സം​ഘം അ​ടി​മാ​ലി​യി​ൽ നി​ന്നാ​ണ് ഗോ​കു​ലി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ടു​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.