ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തിയിൽ കഴന്പില്ലെന്ന് പോ​ലീ​സ്

10:10 PM Nov 10, 2018 | Deepika.com
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം ടൗ​ണി​ൽ പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മോ​ഷ്ടി​ച്ചുവെ​ന്ന പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ്. ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്ന കാ​ത്തി​രി​പ്പു​കേ​ന്ദ്രം നാ​ട്ടു​കാ​ർ പൊ​ളി​ച്ചു​മാ​റ്റി​യ​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പൊ​ളി​ച്ച സാ​ധ​ന​ങ്ങ​ൾ ബാ​ല​ഗ്രാ​മി​ൽ ത​ന്നെ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി​ വെ​യി​റ്റിം​ഗ് ഷെ​ഡിന്‍റെ പൈ​പ്പു​ക​ൾ അ​റു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു. വെ​യി​റ്റിം​ഗ് ഷെ​ഡ് കാ​ണാ​താ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തിയും ന​ൽ​കി. തുടർന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗ​താ​ഗ​ത ത​ട​സം ഉ​ള്ള​തി​നാ​ൽ വെ​യി​റ്റിം​ഗ് ഷെ​ഡ് നാ​ട്ടു​കാ​ർ പൊ​ളി​ച്ചു​മാ​റ്റി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
അ​ല​പ്പുഴ - മ​ധു​ര ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റു​ക​യോ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​കരി​ച്ചി​രു​ന്നി​ല്ല.
നെ​ടു​ങ്ക​ണ്ടം - ക​ന്പം​മെ​ട്ട് പാ​ത​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്ന​തി​നാ​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ഇ​തി​നു സ​മീ​പ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യും നീ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നാ​ൽ ബാ​ല​ഗ്രാ​മി​ൽ റോ​ഡി​ന് വീ​തി കു​റ​ച്ച് മാ​ത്ര​മേ പ​ണി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യൂ​വെ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​തോ​ടെ നാട്ടുകാർ ബസ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റുകയായിരുന്നു.