കാ​യി​ക​ലോ​ക​ത്തേ​ക്ക് ഇ​ടു​ക്കി​യി​ൽ നി​ന്നു പു​തി​യൊ​രു താ​രോ​ദ​യം

10:10 PM Nov 10, 2018 | Deepika.com
ചെറുതോണി കാ​യി​ക രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന് ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഇ​ടു​ക്കി​യി​ൽ നി​ന്നു മ​റ്റൊ​രു താ​രോ​ദ​യം കൂ​ടി. കാ​ൽ​വ​രി മൗ​ണ്ടി​ൽ ന​ട​ന്ന റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച വെ​ണ്‍​മ​ണി - പ​ട്ട​യ​ക്കു​ടി സ്വ​ദേ​ശി ബേ​സി​ൽ ബി​നോ​യി​യാ​ണ് ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റു​ന്ന​ത്. 100 മീ​റ്റ​ർ ഓ​ട്ടം, 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, ലോം​ഗ് ജം​പ് എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും റി​ലേ​യി​ൽ വെ​ള്ളി​യും ബേ​സി​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.
ക​ഞ്ഞി​ക്കു​ഴി എ​സ്.​എ​ൻ ഹൈ​സ്കൂ​ളി​ൽ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ബേ​സി​ൽ സം​സ്ഥാ​ന ജൂ​ണി​യ​ർ അ​മ​ച്വ​ർ മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യി​രു​ന്നു.
ഷൈ​ജു ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്. ക​ർ​ഷ​ക​നാ​യ പു​ൽ​പ്പ​റ​ന്പി​ൽ ബി​നോ​യി​യു​ടെ​യും ജി​സ്മി​യു​ടെ​യും മ​ക​നാ​ണ് ബേ​സി​ൽ. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ അ​ലീ​ന​യാ​ണ് സ​ഹോ​ദ​രി. വോ​ളി​ബോ​ളി​ൽ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക യാ​ണ് ബേ​സി​ലി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം