ഗുണഭോക്തൃയോഗം
10:10 PM Nov 10, 2018 | Deepika.com
രാജാക്കാട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം രാജാക്കാട് ഗ്രാമപഞ്ചായത്ത്, സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കന്നുക്കുട്ടി വിതരണ പദ്ധതിയുടെ ഗുണഭോക്തൃയോഗം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. ആറു മാസത്തിലധികം പ്രായമുള്ള കന്നുക്കുട്ടികളെ വാങ്ങി വളർത്തി പഞ്ചായത്തിനെ പാൽ സ്വയം പര്യാപ്തതയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആറായിരം രൂപ പഞ്ചായത്ത് സബ്സിഡിയും കൂടുതലായി വരുന്ന തുക രാജാക്കാട് സർവീസ് സഹകരണ ബാങ്ക് വായ്പയായും അനുവദിക്കും. കന്നുക്കുട്ടികളെ വാങ്ങി മൃഗാശുപത്രിയിൽ ഇൻഷ്വർ ചെയ്ത് മൂന്നു വർഷം വരെയെങ്കിലും വളർത്തണമെന്നതാണ് വ്യവസ്ഥ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ.്സതി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സതീശൻ, വെറ്ററിനറി സർജൻ ഡോ. സിബി സോമു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര സുരേന്ദ്രൻ, മെംബർമാരായ ബെന്നി പാലക്കാട്ട്, കെ.ടി.സുജിമോൻ, ഗീതാ പ്രസാദ്, ശോഭന രാമൻകുട്ടി. ടീന രാജൻ, ബിജി സന്തോഷ് എന്നിവർ പ്രസംഗിച്ചു.