ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

10:09 PM Nov 10, 2018 | Deepika.com
പീ​രു​മേ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ ഹൈ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി താ​ജു​ദീ​ൻ (47), അ​രു​വി​ക്ക​ര അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ കു​ട്ടി​ക്കാ​ന​ത്തെ​ത്തി​യ ഇ​വ​രു​ടെ ഇ​രു​ച​ക്ര വാ​ഹ​നം പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീസ് ത​ട​ഞ്ഞു നി​ർ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ എ​സ്ഐ​യെ ത​ള്ളി​മാ​റ്റി ഇ​വ​ർ ബൈ​ക്കു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. മൂ​ന്നു കി​ലാ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് ഇ​വ​രെ ഹൈ​വേ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​സ് ഐ ​രാ​ധാ​കൃ​ഷ്ണ​ൻ , കു​ഞ്ഞു​മോ​ൻ, ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നേ​തൃ​ത്വം ന​ൽ​കി. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും താ​ജു​ദീൻ അ​ഞ്ചു കേ​സു​ക​ളി​ലും അ​നീ​ഷ് ഗു​ണ്ടാ​ആ​ക്ട് പ്ര​കാ​ര​വും ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പീ​രു​മേ​ട് സി.​ഐ. ഷി​ബു​കു​മാ​ർ പ​റ​ഞ്ഞു.