സം​സ്ഥാ​ന റോ​ള​ർ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പിന് തു​ട​ക്കം

10:09 PM Nov 10, 2018 | Deepika.com
തൊ​ടു​പു​ഴ: സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു. മ​ന്ത്രി എം.​എം.​മ​ണി മ​ൽ​സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, കൗ​ണ്‍​സി​ല​ർ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ജോ​സ​ഫ്, റോ​ള​ർ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സീ​നി​യർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​എ​ൻ. റെ​ഡ്ഡി, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​ശ​ശി​ധ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യുള്ള മ​ത്സ​ര​ങ്ങ​ളി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള സ്കേ​റ്റ​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ ഡി​സം​ബ​ർ 18നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ക്കു​ന്ന ദേ​ശീ​യ​ റോ​ള​ർ ഹോക്കി മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി പ​ങ്കെ​ടു​ക്കും.