മണക്കാട് ദേശസേവിനി വായനാ സഖ്യത്തിന്റെ നേതൃത്വത്തിൽ പച്ചമലയാള പ്രസ്ഥാനം എന്ന വിഷയത്തിൽ പുസ്തകാസ്വാദന സദസ് സംഘടിപ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വായനശാലാ ഹാളിൽ നടക്കുന്ന പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. കരിങ്കുന്നം ജോസഫ് മോഡറേറ്ററായിരിക്കും.
എൻ. ബാലചന്ദ്രൻ വിഷയാവതരണം നടത്തും. കെ.ജി. ശശി, കെ. ശിവരാമൻ നായർ, വി.എസ്. ബാലകൃഷ്ണപിള്ള, സി.സി. ബേബിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകും.
സീറ്റ് ഒഴിവ്
മേലുകാവ്: ഹെൻറി ബേക്കർ കോളജിൽ ആരംഭിച്ച യുജിസി എയ്ഡഡ് ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിരുദ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447070018.
ഗ്രാമസഭ
കുടയത്തൂർ: പഞ്ചായത്തിലെ 11-ാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് വാർഡ് മെംബർ ഷീബ ചന്ദ്രശേഖരപിള്ള അറിയിച്ചു.
വാർഷിക പൊതുയോഗം
തൊടുപുഴ: കാക്കൊന്പ് ആർപിഎസിന്റെ വാർഷിക പൊതുയോഗം 27നു ഉച്ചയ്ക്ക് രണ്ടിന് ആർപിഎസ് കോംപ്ലക്സിൽ നടക്കുമെന്നു പ്രസിഡന്റ് ജോസഫ് മാത്യു അറിയിച്ചു.
പുസ്തകാസ്വാദന സദസ്
10:09 PM Nov 10, 2018 | Deepika.com