തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 21ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും. അങ്കണവാടി ജീവനക്കാരുടെ മിനിമം പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 50,000 രൂപയാക്കുക, സർവീസ് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഓണറേറിയം വർധിപ്പിക്കുക, ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പെൻഷൻ പ്രായം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. സി.കെ. നാണു എംഎൽഎ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് സി.എക്സ്. ്രേസ്യ, ജനറൽ സെക്രട്ടറി അന്നമ്മ ജോർജ്്, ആലീസ് സണ്ണി,വി.ഓമന, മേരി കുര്യൻ, ഷാലി തോമസ്, മിനി മാത്യു, ബിൻസി ജോസഫ്, പി.സി.ശ്യാമള, കെ.ജി.തങ്കമണി എന്നിവർ പ്രസംഗിച്ചു.
സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും
10:07 PM Nov 10, 2018 | Deepika.com