അ​ഖി​ല​കേ​ര​ള മെ​ഗാ​ക്വി​സ് മ​ത്സ​രം

09:59 PM Nov 10, 2018 | Deepika.com
പാ​ലാ: കെ​സി​എ​സ്എ​ൽ പാ​ലാ രൂ​പ​ത​യും ക​ള​രി​മാ​സി​ക​യും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​സം​ബ​ർ ഒ​ന്നി​ന് പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു.
യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു സ്കൂ​ളി​ൽ​നി​ന്ന് എ​ത്ര ടീ​മു​ക​ൾ​ക്കു വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാം. ഒ​രു ടീ​മി​ൽ ര​ണ്ടു​പേ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ചോ​ദ്യ​ങ്ങ​ൾ മു​ഴു​വ​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​യി​രി​ക്കും. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് മെ​രി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും. ഓ​രോ വി​ഭാ​ഗ​ത്തി​നും യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ വീ​തം സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കും. രാ​വി​ലെ 9.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 200 രൂ​പ. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​വം​ബ​ർ 25 നു ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8281730715, 9495708542, 9447294545, 9846202540.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്

ഈ​രാ​റ്റു​പേ​ട്ട: ചാ​ന്തു​ഖാ​ൻ​പ​റ​ന്പി​ൽ ഫാ​മി​ലി​യു​ടെ​യും ഈ​രാ​റ്റു​പേ​ട്ട സെ​ന്‍റ് ജോ​ർ​ജ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നു ​രാ​വി​ലെ പ​ത്തു മു​ത​ൽ മൂ​ന്നു വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം മ​ദ്ര​സാ​ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കു സൗ​ജ​ന്യ​മാ​യി മ​രു​ന്നും തു​ട​ർ​ചി​കി​ത്സ​യി​ൽ ഇ​ള​വും ല​ഭി​ക്കും. ഫോ​ൺ: 9895715888, 9447080200.