പാലാ: ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് പാലാ റോട്ടറി ക്ലബ്, മരിയൻ മെഡിക്കൽ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14 ന് രാവിലെ ഒൻപതു മുതൽ ഒന്നു വരെ മരിയൻ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും.
ആദ്യം ബുക്കു ചെയ്യുന്ന നൂറു പേർക്ക് എച്ച്ബി എഎൽസി, എഫ്ബിഎസ് മുതലായ ടെസ്റ്റുകളും ആവശ്യമായ രോഗികൾക്ക് ഇൻസുലിനും സൗജന്യമായി നൽകും.
പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. മാത്യു തോമസ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. ഡോ. സിറിയക് തോമസ്, ഡോ. പി.ജെ. റെയ്നോൾഡ്, ഡോ. ജോസ് ജോസഫ്, ഡോ. കുര്യൻ ജോസഫ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകും.
മരിയൻ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാന്പ്
09:59 PM Nov 10, 2018 | Deepika.com