വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ അം​ഗ​ങ്ങ​ൾ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി

09:59 PM Nov 10, 2018 | Deepika.com
ക​രൂ​ർ: ക​രൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇ​ട​വ​ക​യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. ഇ​ട​വ​കാം​ഗ​മാ​യ മ​നോ​ജ് കി​ഴ​ക്കേ​പ​റ​ന്പി​ലി​നാ​ണ് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ അം​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യും ധ​ന​സ​ഹാ​യ​സ​മാ​ഹ​ര​ണ​വും ചേ​ർ​ത്താ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി​യത്.
വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ​ദാ​ന​വും ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ രൂ​പ​ത സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​കെ. ജോ​സ്, ഏ​രി​യ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കാ​പ്പി​ൽ, ക​രൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കാ​ട​ൻ​കാ​വി​ൽ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ പ​ള്ളി​ക്ക​തൈ​യി​ൽ, രാ​ജു പു​ത്ത​ൻ​പു​ര​യി​ൽ, ഫ്രാ​ൻ​സി​സ് മൈ​ലാ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.