കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

09:58 PM Nov 10, 2018 | Deepika.com
പൊ​ൻ​കു​ന്നം: മൂ​വാ​റ്റു​പു​ഴ - പു​ന​ലൂ​ർ റോ​ഡി​ൽ ചി​റ​ക്ക​ട​വ് പു​ളി​മൂ​ടി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കാ​ൽ​മു​ട്ടി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചാ​ല​ക്കു​ടി സ്വ​ദേ​ശി സം​ഗീ​തി(25)​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ാടെ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സം​ഗീ​തി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​പ​ദ്ധ​തി

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ 15നു ​മു​ന്പ് കൂ​രാ​ലി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം. റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.