മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ : ആ​ലോ​ച​നാ യോ​ഗം ഇ​ന്ന്

09:58 PM Nov 10, 2018 | Deepika.com
മ​ണി​മ​ല: നാ​ൽ​പ്പ​ത്തി​ര​ണ്ടാ​മ​ത് മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് ഇ​ന്ന് മൂ​ന്നി​ന് ഹോ​ളി മെ​യ്ജൈ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ യോ​ഗം ചേ​രും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രും ഫൊ​റോ​ന പാ​രി​ഷ് അം​ഗ​ങ്ങ​ളും​ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫൊ​റോ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം

കാ​ഞ്ഞി​ര​പ്പ​ള്ളി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം 2019 വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്നു. 13ന് ​രാ​വി​ലെ 11ന് ​ക​റു​ക​ച്ചാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലും 14ന് ​രാ​വി​ലെ 11ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലും ക്യാ​മ്പു​ക​ള്‍ ന​ട​ക്കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍ പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, പ്രാ​യം, താ​മ​സം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍, കു​ടും​ബ​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള ഒ​രാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.