മുണ്ടക്കയം: ഗ്യാസ് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ തീ പടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലിക്കുന്ന് ഈറ്റക്കകുന്നേല്‍ ഇ.ഡി. ജോസ്, മരുമകള്‍ ജോസ്മിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം 5.45ന് നായിരുന്നു അപകടം. ജോസ്മിന്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ ഗ്യാസ് ലീക്കായി അടുക്കളയില്‍ വ്യാപിച്ചു. ഇതിനിടെ സാധാരണ അടുപ്പില്‍ നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.
ഇതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയും അടുക്കളയിലെ വാതിലും തകര്‍ന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. അയല്‍വാസികള്‍ എത്തിയാണ് ജോസിനെയും ജോസ്മിനെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശൂപത്രിയില്‍ എത്തിച്ചത്. കാലിനും കൈയ്ക്കുമാണ് ഇവർക്ക് പൊള്ളല്‍ ഏറ്റത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റു
09:57 PM Nov 10, 2018 | Deepika.com