മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി മരിച്ചു
01:56 AM Nov 10, 2018 | Deepika.com
പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. അമൽജിത്ത് (25) ആണ് മരിച്ചത്. 2018 തുടക്കം മുതൽ ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ സ്വദേശത്തെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ അറിവില്ല. രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ 5.30ന് മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ.