"മ​ത്സ​രം ഹി​ന്ദു​ക്ക​ൾ​ക്ക് മാ​ത്രം'; ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ

01:40 AM Nov 10, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ബേ​ക്കൂ​റി​ലെ ഹി​ര​ണ്യ ബോ​യ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ ക്രി​ക്ക​റ്റ് ടൂർ​ണ​മെ​ന്‍റിൽ മ​ത്സ​രം ഹി​ന്ദു​ക്ക​ൾ​ക്കു​മാ​ത്രം. 25ന‌് ബേ​ക്കൂ​രി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ-18 വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഹി​ന്ദു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക‌് മാ​ത്ര​മാ​ണ‌് മ​ത്സ​രം എ​ന്ന‌് നോ​ട്ടീ​സി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട‌്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​ധാ​ർ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട‌്. 250 രൂ​പ​യാ​ണ‌് ടീ​മു​ക​ളി​ൽനി​ന്ന‌് ഗ്രൗ​ണ്ട‌് ഫീ​സാ​യി വാ​ങ്ങു​ന്ന​ത‌്. 20 ടീ​മു​ക​ളാ​യി മത്സ​രം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട‌്. സ​മൂ​ഹ​ത്തി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കു​ന്ന ക്രി​ക്ക​റ്റ‌് മ​ത്സ​ര​ത്തി​നു ന​ൽ​കി​യ അ​നു​മ​തി റ​ദ്ദു​ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട‌്.