എംവിആർ അനുസ്മരണം നടത്തി
01:35 AM Nov 10, 2018 | Deepika.com
കാഞ്ഞങ്ങാട്: സിഎംപിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടത്തിയ എം.വി.രാഘവൻ അനുസ്മരണ സമ്മേളനം മുൻമന്ത്രി സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. വി.കമ്മാരൻ അധ്യക്ഷതവഹിച്ചു. സി.കെ.ശ്രീധരൻ, എ.വി.രാമകൃഷ്ണൻ, പി.കെ.രഘുനാഥ്, സി.വി.തമ്പാൻ, ബി.സുകുമാരൻ എന്നിവർ സംസാരിച്ചു.